തമിഴ്നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളില്‍ കേന്ദ്രബിന്ദുമായി രണ്ട് റിസോര്‍ട്ടുകള്‍

Published : Feb 11, 2017, 03:19 AM ISTUpdated : Oct 05, 2018, 03:30 AM IST
തമിഴ്നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളില്‍ കേന്ദ്രബിന്ദുമായി രണ്ട് റിസോര്‍ട്ടുകള്‍

Synopsis

ചെന്നൈ: തമിഴ് നാട്ടിലെ എ ഐ എ ഡി എം കെ ,എം.എൽ എ മാരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത്  ചെന്നൈ നഗരത്തിന് പുറത്തുള്ള രണ്ട് റിസോർട്ടുകളിലായി. കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിനു പുറമേ മഹാബലി പുരത്തെ വില്ലേജ് റിസോർട്ടിലുമാണ് എം എൽ എ മാർ ഉള്ളത്. ഇതിനിടെ രാത്രി വൈകി ഗോൾഡൻ ബേ റിസോർട്ടനടുത്ത് വെച്ച് പ്രദേശവാസികളും പാർട്ടി പ്രവർത്തകരുമായി വാക്കേറ്റുമുണ്ടായി

കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ മാത്രം 50 തിലധികം എം.എൽ എ മാർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവിടെ നിന്ന് എട്ടുകിലോ മീറ്റർ മാറി ബഹാബലിപുരത്തിനടുത്താണ് വില്ലേജ് റിസോർട്. ബാക്കി എം എൽ എ മാർ കഴിഞ്ഞ നാലു ദിവസമായി ഇവിടെയാണുള്ളത്. രണ്ടിടങ്ങളിലും ഒരേ പോലെ തന്നെ ശശികലയുടെ കാവൽപ്പടയുണ്ട്.

എം.എൽ എ മാരുടെ അജ്ഞാതവാസം നീട്ടേണ്ടി വന്നാൽ ഇവരെ ഇവിടെ നിന്ന് മാറ്റുന്നതും ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ചും എം എൽ എ മാരുടെ താമസസ്ഥലം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ സ്ഥിതിക്ക് .ഇതിനിടെ റിസോർട്ട് പരിസരങ്ങളിലുള്ള റോഡുകളിൽ ശശികല നിയോഗിച്ചവർ വാഹനങ്ങൾ തടയുന്നതിനെച്ചൊല്ലി കുറച്ചു പ്രദേശവാസികൾ രംഗത്തെത്തി. 

മാധ്യമങ്ങളെ തടയാനും വാഹനങ്ങൾ പരിശോധിക്കാനുമായി ശരിക്കല ചുമതലപ്പെടുത്തിയ സംഘനറായി വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൂവത്തൂർ പൊലീസ് മാധ്യമങ്ങളെ കണ്ട് മടങ്ങിപ്പോയി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി