യാത്ര നിരോധനം: കൂടുതല്‍ നടപടികളെന്ന് ട്രംപ്

By Web DeskFirst Published Feb 11, 2017, 3:11 AM IST
Highlights

വാഷിംങ്ടണ്‍: യാത്ര നിരോധനത്തിൽ കൂടുതൽ നടപടികളിലേക്കെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങൾ അടുത്തയാഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.  യാത്രാ നിരോധനത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു

തിരിച്ചടികൾക്കിടയിലും വിവാദ യാത്രാ നിരോധന ഉത്തരവുകളുമായി മുന്നോട്ട് തന്നെയെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകുന്നത്. . കൂടുതൽ കടുത്ത തീരുമാനങ്ങൾ വരാനിരിക്കുന്നതെയുള്ളു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങൾ അടുത്തയാഴ്ചയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

രാജ്യ സുരക്ഷയാണ് പ്രധാനമെന്നും അതിനാൽ ചില വിലക്കുകൾ അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. കോടതിയിൽ നിന്ന് ഇപ്പോഴേറ്റ തിരിച്ചടികൾ കാര്യമാക്കുന്നില്ലെന്നും നിയമയുദ്ധത്തിൽ അന്തിമ വിജയം തനിക്കൊപ്പം തന്നെയാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.  കോടതി കൈവിട്ടാൽ പുതിയ നിയമം തന്നെ കൊണ്ടുവന്നേക്കാമെന്നും ട്രംപ് സൂചന നൽകി. 

അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്‍റെ പ്രസ്ഥാവന.  അതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി മെക്സികോ രംഗത്തെത്തി. ഇരുപത് വര്‍ഷമായി അമേരിക്കയിൽ താമസിക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം മെക്സികോയിലേക്ക് തിരിച്ചയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൗരന്മാര്‍ക്ക് മെക്സികോയുടെ മുന്നറിയിപ്പ്.

click me!