
മനാമ: പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിവനാവശ്യമായ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക ശക്തിപ്പെടുത്തും. പ്രവാസികളുടെ വിഷയം പരിഗണിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഗള്‍ഫ് സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ദുബായില്‍ പ്രവാസികള്‍ക്കുനല്‍കിയ വാഗ്ധാനങ്ങള്‍ ബഹറിനിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എംബസികളുടെും നിയമവിദഗ്ധരുടെയും സഹായത്തോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമ സഹായ കേന്ദ്ര കേന്ദ്രം ആംരംഭിക്കും. നിയമ സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് ഇതുവഴി സഹായമെത്തിക്കും. സ്വയെ കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ ആറു മാസക്കാലം സംക്ഷിക്കുന്നതിനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കും.
അപകടങ്ങള്‍ പറ്റി ജോലി തുടരാന്‍ പറ്റാതെ പോകുന്നവരക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ന്‍കുന്ന കാര്യം ആലോചിക്കുമെന്നും ബഹറൈന്‍ കേരളീയ സമാജത്തില്‍ മലയാളികളുമായി സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ സമ്പദ് ഘടനയും സാമൂഹ്യ ജീവിതവും ചിട്ടപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന പ്രവാസികളുടെ ആവശ്യങ്ങള്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്ന് ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
വിഷയത്തില്‍ കേരളസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അബുദാബിയില്‍ വ്യക്തമാക്കി. ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഇരുനേതാക്കളും ഇന്ന് നാട്ടിലേക്ക് മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam