എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക്; നിലപാടറിയിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

Published : Jan 18, 2019, 11:58 AM ISTUpdated : Jan 18, 2019, 12:05 PM IST
എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക്; നിലപാടറിയിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

Synopsis

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കിൽ സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കിൽ സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‍സിക്ക് കൈമാറണമെന്ന്  ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നിലപാട് അറിയിച്ചത്. 

നിലവിൽ  റിക്രൂട്ടിംഗ് ഏജൻസിമാത്രമാണെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം നടത്താനുള്ള പൂ‍ര്‍ണ്ണ അധികാരം ഏറ്റെടുക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെങ്കിൽ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്തണം. അതിന് നയപരമായ തീരുമാനം സര്‍ക്കാറിൽ നിന്ന് ഉണ്ടാകണമെന്നും പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു.  

ഈ സാഹചര്യത്തിലാണ് വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. കേസ് മൂന്ന് ആഴ്ചക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനം ദീപപ്രഭയില്‍, നഗരം ഉത്സവ ലഹരിയിലായി, ഭക്ഷ്യമേളയ്ക്കും തുടക്കം; ഓണം ടൂറിസം വാരാഘോഷത്തിന് നാളെ മുഖ്യമന്ത്രി തിരി തെളിയിക്കും
വഖഫിൽ യുഡിഎഫിനും സർക്കാരിനുമെതിരായ സിപിഎം സെമിനാറിൽ സമസ്ത പ്രതിനിധി, ഷോണിന്‍റെ അപ്പീലിനെ സർക്കാർ പിന്തുണച്ചതടക്കം ചൂണ്ടിക്കാട്ടി ആഞ്ഞടിച്ച് ഉമർ ഫൈസി