തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം റണ്‍വേ മാറി ഇറങ്ങി

Published : Sep 07, 2018, 06:31 PM ISTUpdated : Sep 10, 2018, 03:28 AM IST
തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം റണ്‍വേ മാറി ഇറങ്ങി

Synopsis

  നിർമാണത്തിലായ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

മാലെ: തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്കു പോയ എയർ ഇന്ത്യ വിമാനം റൺവേ മാറി ഇറങ്ങി. വെലാന വിമാനത്താവളത്തിൽ  നിർമാണത്തിലായ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

ഇറങ്ങിയ റൺവേയിൽ കിടന്നിരുന്ന ടാർപോളിനിൽ ചക്രം കുടുങ്ങി വിമാനം നിന്നതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 

PREV
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം