
കണ്ണൂര്‍: ഉത്തരമലബാറിന്‍റെ വികസനസ്വപ്നങ്ങള്‍ക്ക് പുതിയ ചിറക് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും വിജയം കണ്ടു. രാവിലെ 9.45-ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 738 വിമാനം 11.38-ന് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടന്പയും കിയാല്‍ മറികടന്നു.
.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രപ്രസിന്റെ 200 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം കണ്ണൂരിൽ എത്തിയത്. വിമാനത്താവളത്തിന് മുകളിൽ 6 തവണ പരീക്ഷണ പറക്കൽ നടത്തിയാണ് ശേഷ മാ ണ് റൺവേയിൽ ഇറങ്ങിയത്. ലാൻഡ് ചെയ്ത വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചു
സാങ്കേതിക വിദഗ്ധരുടെയും കിയാൽ ഉന്നതോദ്യോഗസ്ഥരുടെയു സാന്നിധ്യത്തിലായിരുന്നു യാത്രാ വിമാനത്തിന്റെ പരീക്ഷണലാന്‍ഡിംഗ്.2 ദിവസത്തിനുള്ളിൽ ഡി.ജി.സി.എ. സംഘം വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് കൈമാറും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഘവും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു ഈ രണ്ടു റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ ഈ മാസം തന്നെ ലൈസൻസ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam