എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടികൊണ്ടുപോകും; ഭീഷണി സന്ദേശം

By Web TeamFirst Published Feb 23, 2019, 8:54 PM IST
Highlights

മുംബൈയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിൽ ശനിയാഴ്ചയാണ് ഫോൺ സന്ദേശം ലഭിച്ചത്. ഫെബ്രുവരി 23ന് വിമാനം തട്ടികൊണ്ടുപോകുമെന്നായിരുന്നു ഫോൺ സന്ദേശമെന്ന് അധികൃതർ വ്യക്തമാക്കി. 

ദില്ലി: എയർ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിൽ ശനിയാഴ്ചയാണ് ഫോൺ സന്ദേശം ലഭിച്ചത്. ഫെബ്രുവരി 23ന് വിമാനം തട്ടികൊണ്ടുപോകുമെന്നാണ് ഫോൺ സന്ദേശമെന്ന് അധികൃതർ വ്യക്തമാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കി.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ ആശങ്കയിലാക്കി. ഇതോടെ  മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശോധനാ സംവിധാനവും  കര്‍ശനമാക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയയിലും വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തി വിടുന്നുളളുവെന്നാണ് റിപ്പോർട്ട്.

click me!