
കോൽക്കത്ത: ഇൻഡിഗോ എയർലൈൻസിലെ എയര്‍ഹോസ്റ്റസും മേഘാലയയിലെ ഷില്ലോംഗ് സ്വദേശിനുമായ യുവതി നാലു നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ക്ലാര കോംഗ്ഷിറ്റ് (22) ആണ് മരിച്ചത്. കോൽക്കത്തയിൽ യുവതി താമസിച്ചിരുന്ന ഫ്ളാറ്റിലെ നാലാം നിലയിൽ നിന്നാണ് വീണത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഫ്ളാറ്റിലെ ജനാലയിലൂടെ പുറത്തേക്കുവീഴുകയായിരുന്നു യുവതിയെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി ഫ്ളാറ്റില്‍ ക്ലാരയുടെ സുഹൃത്തിന്റെ ജന്മദിനാഘോഷം നടന്നിരുന്നു. പിറ്റേന്ന് രാവിലെയാണ് ഫ്ളാറ്റിന്റെ ഗ്രൗണ്ടില്‍ മൃതദേഹം കണ്ടത്. തലേദിവസം ഫ്ളാറ്റില്‍ നടന്ന പാർട്ടിയിൽ ക്ലാരയുടെ രണ്ട് സുഹൃത്തുക്കളും പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ.
അപകടമാണോ ആത്മഹത്യയാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യം ഈ ഘട്ടത്തില്‍ വ്യക്തമല്ലെന്നും അന്വേഷം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam