വിമാനത്തിലെ ജീവനക്കാരിയെ അപമാനിച്ച വ്യവസായി പിടിയില്‍

Web Desk |  
Published : Mar 28, 2018, 01:48 PM ISTUpdated : Jun 08, 2018, 05:51 PM IST
വിമാനത്തിലെ ജീവനക്കാരിയെ അപമാനിച്ച വ്യവസായി പിടിയില്‍

Synopsis

വിമാനത്തിലെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമം വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: വിമാനത്തിലെ ജീവനക്കാരിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച വ്യവസായിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വിസ്താര വിമാനത്തില്‍വച്ച് ജീവനക്കാരിയുടെ ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ്  പൂനെ സ്വദേശിയായ 62കാരനെ അറസ്റ്റ് ചെയ്തത്.  

ലക്നൗവില്‍നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് ടാറ്റ വിസ്താരയില്‍ സംഭവം നടന്നത്. വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ അനാവശ്യമായി തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

യാത്രക്കാരില്‍നിന്നുള്ള ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് വിമാനക്കമ്പനി പ്രസ്താവന ഇറക്കി. തങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ പ്രധാനമാണ്. അവരുടെ അഭിമാനത്തെ മുറിപ്പെടുത്താനനുവദിക്കില്ലെന്നും വിസ്താ കമ്പനി പറഞ്ഞു. 

2017 ഡിസംബറില്‍ വിസ്താര വിമാനത്തില്‍വച്ച് ലൈംഗികാതിക്രമം നേരിട്ടതായി ഒരു യുവ ചലച്ചിത്ര താരം തുറന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ കമ്പനി മാപ്പ് പറയുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവസാന ലാപ്പിൽ പട്ടാമ്പിയില്‍ രാഷ്ട്രീയ പോര്; എസ്ഡിപിഐ വോട്ടിൽ ഡീൽ ആരോപണങ്ങളുമായി മുന്നണികൾ, എൽഡിഎഫും യുഡിഎഫും നേർക്കുനേർ
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം, കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിൽ, നെഞ്ചിടിപ്പിൽ മുന്നണികൾ