
ദില്ലി:അനുവാദമില്ലാതെ തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹർജിയിൽ പറയുന്നത്
.അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. കേസ് വിശദവാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam