നിപയെ അതിജീവിച്ച അജന്യ വീണ്ടും ക്ലാസ്മുറിയിലേക്ക്

Web Desk |  
Published : Mar 22, 2022, 07:25 PM IST
നിപയെ അതിജീവിച്ച അജന്യ വീണ്ടും ക്ലാസ്മുറിയിലേക്ക്

Synopsis

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

കോഴിക്കോട്:നിപ വൈറസ് ബാധയെ അതിജീവിച്ച കോഴിക്കോട് ചേലിയ സ്വദേശിനി അജന്യ സാധാരണ ജീവിതത്തിലേക്ക്. കോഴിക്കോട് ബീച്ച്  ആശുപത്രിയിൽ ജനറൽ നഴ്സിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ അജന്യ ഇന്നു ക്ലാസിലെത്തി. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിക്കൊപ്പമാണ് അജന്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് നെഞ്ച് രോഗ വിഭാഗം ആശുപത്രിയില്‍ അര്‍ദ്ധബോധാവസ്ഥയിൽ നീണ്ട പത്ത് നാളുകള്‍ കിടന്നതിന് ശേഷമാണ് മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്നും  അവസാനം കോളേജില്‍ അജന്യ തിരിച്ചെത്തിയിരിക്കുന്നത്. 

കുടുംബവും ആരോഗ്യ പ്രവർത്തകരും ഇക്കാലമത്രയും  കൂടെ നിന്നു. താനിപ്പോള്‍ പൂർണ ആരോഗ്യവതിയാണ്. ഡോക്ടർമാർ ഇടക്കിടെ വിളിക്കാറുണ്ട്.
ലോകത്തിന് മാതൃകയാവുന്ന ഒരു നഴ്സാവുകയാണ് സ്വപ്നമെന്നും അജന്യ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ വിഫലം; കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു, സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍
ചിറ്റൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിൽ; കൊഴിഞ്ഞാമ്പാറയിൽ വിമത നേതാക്കളായ 2 പേര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎമ്മിലെത്തി