കോൺഗ്രസിലെ ഗ്രൂപ്പിസത്തിനിരെ ആഞ്ഞടിച്ച് ആന്റണി

Web Desk |  
Published : May 04, 2018, 10:59 PM ISTUpdated : Jun 08, 2018, 05:43 PM IST
കോൺഗ്രസിലെ ഗ്രൂപ്പിസത്തിനിരെ ആഞ്ഞടിച്ച് ആന്റണി

Synopsis

ഒരുമിച്ചുണ്ടാകുമ്പോഴും ഒറ്റയ്ക്കു കാണുമ്പോഴും നേതാക്കൾക്കു പരസ്പരം ചിരിക്കാൻ കഴിയുന്ന സ്ഥിതി ജില്ലയിലും സംസ്ഥാനത്തുമുണ്ടാകണം

മലപ്പുറം: കോൺഗ്രസിലെ ഗ്രൂപ്പിസത്തിനിരെ എകെ ആന്റണിയുടെ വിമർശനം.പരസ്യമായി ചിരിക്കുന്ന കോൺഗ്രസ് നേതാക്കൾ ഒറ്റക്ക് ഒറ്റക്ക് കാണുന്പോള്‍ ചിരിക്കാറില്ലെന്ന് ആന്റണി മലപ്പുറത്ത് പറഞ്ഞു. ഒരുമിച്ചുണ്ടാകുമ്പോഴും ഒറ്റയ്ക്കു കാണുമ്പോഴും നേതാക്കൾക്കു പരസ്പരം ചിരിക്കാൻ കഴിയുന്ന സ്ഥിതി ജില്ലയിലും സംസ്ഥാനത്തുമുണ്ടാകണം. കോണ്‍ഗ്രസ് നേതാക്കൾ പല വഴിക്ക് നടന്നാൽ ലക്ഷ്യത്തിലെത്തില്ലെന്നും ആന്റണി പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ കോൺഗ്രസിന് മാത്രം കഴിയില്ല. മതേതര ശക്തികളുടെ കൂട്ടായ്മ യോജിക്കണം. ആര്‍എസ്എസ് വിരോധത്തിന്റെ പേരിൽ ചില ന്യൂനപക്ഷ സംഘടനകളുടെ തീവ്രവാദം ആപൽക്കരമാണ്. ഇത് പരോക്ഷമായി ആര്‍എസ്എസിനെയാണ് സഹായിക്കുക..

ജനാധിപത്യത്തിൽ, പാർട്ടിയുടെ ശക്തി പ്രകടമാകുന്നത് തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്പോഴാണ്. തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പാർട്ടിയിൽ ഐക്യം വേണം. ജനാധിപത്യത്തിൽ അധികാരം പ്രധാനമാണെന്നും ആന്റണി പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി വിജയ് നേരിട്ടിറങ്ങി, ജനങ്ങൾക്ക് ഏറ്റവും വേണ്ട പദ്ധതികളിലൊന്ന് ഉഷാർ; കുറഞ്ഞ നിരക്കിൽ ഭക്ഷണം, അമ്മ കാന്‍റീനുകളിൽ വൻ ജനത്തിരക്ക്
വിദ്യാര്‍ത്ഥികള്‍ക്ക് ഹാപ്പി ന്യൂസ്; അവധി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉത്തരവ്, പരീക്ഷകൾ മാറ്റി സർവകലാശാലകൾ