
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‍കാര വേദിയില്‍ രാഷ്‍ട്രപതിക്ക് പകരം കേന്ദ്രമന്ത്രി പുരസ്‍കാരം നൽകുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി, 66 പേർ പുരസ്‍കാര ദാന ചടങ്ങിൽ നിന്ന് വിട്ടു നിന്നിരുന്നതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്‌ണുതയുടെ ഉല്പന്നമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പുരസ്‌കാര വിതരണം നടത്താന്‍ മന്ത്രി സ്‌മൃതി ഇറാനി കൂടി വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ഫലത്തിൽ രാഷ്‌ട്രപതിയെ അപമാനിക്കലായി മാറിയെന്ന് പിണറായി വിജയന്റെ ഫേസബുക്ക് പേജ് വിശദമാക്കുന്നു. കീഴ്‌വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തിൽ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും സ്‌മൃതി ഇറാനിക്കുവേണ്ടി രാഷ്‌ട്രപതിയെ വിവാദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണെന്നും ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്കാരം തിരസ്‌ക്കരിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. അര്‍ഹമായ കൈകളില്‍ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയർത്തിയത്. അർഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകൾ സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്‌ണുതയുടെ ഉല്പന്നമാണ്. പുരസ്‌കാര വിതരണം നടത്താന്‍ മന്ത്രി സ്‌മൃതി ഇറാനി കൂടി വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ഫലത്തിൽ രാഷ്‌ട്രപതിയെ അപമാനിക്കലായി മാറി. കീഴ്‌വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തിൽ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ല.സ്‌മൃതി ഇറാനിക്കുവേണ്ടി രാഷ്‌ട്രപതിയെ വിവാദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.
അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്കാരം തിരസ്‌ക്കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയർത്തിയത്. അർഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകൾ സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിച്ചത്.
എതിർ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇത്തരം അവഹേളനങ്ങൾ ഉണ്ടാകുന്നത്. അത് ആസൂത്രിത പദ്ധതിയുടെ ഭാഗമായി കാണണം. ആ പശ്ചാത്തലത്തിൽ, ചലച്ചിത്ര പ്രതിഭകളുടെ പ്രതിഷേധത്തിനും പ്രതികരണത്തിനും വലിയ പ്രാധാന്യമുണ്ട്. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കോയ്മക്കെതിരെ രാജ്യത്താകെ വളർന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധത്തിന്റെ കനലാണ് ചലച്ചിത്ര രംഗത്തും എരിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam