ഡോള്‍ഫിനെ തോളില്‍ വച്ച് ബീച്ചിലൂടെ പോയ യുവാവിനായുള്ള തിരച്ചിലില്‍ പൊലീസ്

Web Desk |  
Published : May 04, 2018, 10:08 PM ISTUpdated : Jun 08, 2018, 05:47 PM IST
ഡോള്‍ഫിനെ തോളില്‍ വച്ച് ബീച്ചിലൂടെ പോയ യുവാവിനായുള്ള തിരച്ചിലില്‍ പൊലീസ്

Synopsis

തീരത്ത് അടിഞ്ഞ ഡോള്‍ഫിനെ ഇയാള്‍ ചുമലില്‍ എടുത്ത് നീങ്ങുന്ന ദൃശ്യങ്ങള്‍ ബീച്ചിലുണ്ടായിരുന്നവര്‍ ചിത്രീകരിക്കുകയായിരുന്നു

സംരക്ഷിത ജീവിയായ ഡോള്‍ഫിനെ തോളില്‍ വച്ച് ബീച്ചിലൂടെ നടന്ന യുവാവിന് വേണ്ടിയുള്ള തിരച്ചിലില്‍ ആണ് പൊലീസ്. ചൈനയിലെ ഗുവാങ്ടോങിലെ ഹെയിലിങ് ബീച്ചിലാണ് വിചിത്ര സംഭവം നടന്നത്. തീരത്ത് അടിഞ്ഞ ഡോള്‍ഫിനെ ഇയാള്‍ ചുമലില്‍ എടുത്ത് നീങ്ങുന്ന ദൃശ്യങ്ങള്‍ ബീച്ചിലുണ്ടായിരുന്നവര്‍ ചിത്രീകരിക്കുകയായിരുന്നു. 

മരണത്തോട് മല്ലടിച്ച് ഡോള്‍ഫിന്‍ യുവാവിന്റെ ചുമലില്‍ കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡോഴ്‍ഫിനുകള്‍ ചൈനയില്‍ സംരക്ഷിക്കപ്പെടുന്ന ജീവികള്‍ ആണ്. അതിനാല്‍ തന്നെ ഗുരുതരമായ നടപടികളാണ് യുവാവിന് പിടിയിലായാല്‍ നേരിടേണ്ടി വരിക. 

മേയ് ഒന്നിന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്. തോളിലെടുത്ത് കൊണ്ട് പോയ ഡോള്‍ഫിനെ ഇയാള്‍ തന്റെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.  യുവാവിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജയിലിൽ കരച്ചിൽ, തൊട്ടടുത്ത പുരുഷ ജയിലിലുള്ള കാമുകനെ കാണണമെന്ന് ആവശ്യം; ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ
ത്രിപുര ഡിജിപി പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി