
പാരീസ്: മെയ്ദിനത്തില്‍ പാരീസ് നഗരത്തിൽ നടന്ന പ്രതിഷേധ റാലിയില്‍ വന്‍ സംഘര്‍ഷം. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ തോഴില്‍ നയങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് 200 പേര്‍ അറസ്റ്റിലായി. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം ഉണ്ടായി. പൊലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. റാലിയില്‍ തീവ്ര ഇടതുപക്ഷ സംഘടനകള്‍ നുഴഞ്ഞു കയറി അക്രമം നടത്തിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം സമാധാനപരമായി നടന്ന റാലിക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam