മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം; സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Published : Jan 07, 2019, 03:03 PM ISTUpdated : Jan 07, 2019, 03:07 PM IST
മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം;  സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Synopsis

മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍.  

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സ്വീഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്ത സ്വാഗതം ചെയ്യുന്നതായി മന്ത്രി എകെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ എന്നേ പറഞ്ഞതാണിത്. ഇതില്‍ ഞങ്ങള്‍ക്ക് പുതുമയില്ല.

രാജ്യത്താദ്യമായി കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഈ സര്‍ക്കാറിന്‍റെ കാലത്താണ്. അത് നടപ്പിലാക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇഎംഎസിന്‍റ കാലത്താണ് ആദ്യമായി വിദ്യാഭ്യാസ സംവരണം കൊടുത്തത്. 

അതേസമയം നിലവിലുള്ള സംവരണത്തില്‍ കുറവ് വരുത്തിക്കൊണ്ട് പുതിയ സംവരണം കൊണ്ടുവരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ യാതൊരു കുറവും വരുത്തരുതെന്നും മന്ത്രി എകെ ബാലന്‍ പറ‍ഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉത്തരവ് എത്രയും വേഗം പിൻവലിക്കണം!' ആവശ്യത്തിനുള്ള ആളെ നിയമിക്കാതെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ സമയം നീട്ടിയതിൽ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന
സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍