പികെ ശശിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സമയത്ത് സമര്‍പ്പിക്കുമെന്ന് എകെ ബാലന്‍

Published : Oct 14, 2018, 12:58 PM IST
പികെ ശശിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സമയത്ത് സമര്‍പ്പിക്കുമെന്ന് എകെ ബാലന്‍

Synopsis

പികെ ശശിക്കെതിരായ പരാതിയില്‍ റിപ്പോർട്ട് പാർട്ടി തീരുമാനിച്ച സമയത്ത് നൽകുമെന്ന് മന്ത്രി എകെ ബാലന്‍. പാർട്ടിയോടുള്ള വിശ്വാസം കൊണ്ടാന്ന് പെൺകുട്ടി പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: പികെ ശശിക്കെതിരായ പരാതിയില്‍ റിപ്പോർട്ട് പാർട്ടി തീരുമാനിച്ച സമയത്ത് നൽകുമെന്ന് മന്ത്രി എകെ ബാലന്‍. പാർട്ടിയോടുള്ള വിശ്വാസം കൊണ്ടാന്ന് പെൺകുട്ടി പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി പറഞ്ഞു. തേസമയം ഡബ്യൂസിസിയുടെ ആശങ്കയും ആരോപണവും ഗൗരവത്തോടെ അമ്മ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു‍‍.  മോഹൻലാൽ നൽകിയ ഉറപ്പ് സമയബന്ധിതമായി പാലിക്കണമെന്നും പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും മുന്നോട്ടു പോകണം.  സർക്കാർ കക്ഷിയല്ല. പരിഹരിക്കാൻ അവർക്കു തന്നെ കഴിയും. സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടാൽ ഇടപടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെയും പ്രസിഡന്‍റ് മോഹന്‍ലാലിനെതിരെയും ഗുരുതരമായ ആരോപണങ്ങള‍് ഉന്നയിച്ചിരുന്നു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ കാര്യമായൊന്നും ചെയ്തില്ലെന്നും ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാതെ ആരോപണ വിധേയനൊപ്പം നിന്നുവെന്നും നടികള്‍ ആരോപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ