വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു,പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമല്ലേ പ്രതിഷേധിക്കേണ്ടത്'എകെശശീന്ദ്രന്‍

Published : Jun 15, 2025, 09:42 AM IST
adivasi murder

Synopsis

അല്പം കൂടി വൈകിയിരുന്നെങ്കിൽ പീരുമേട്ടിലെ  കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു

കോഴിക്കോട്:പീരുമേട്ടിലെ വനത്തിനുള്ളില്‍ വീട്ടമ്മയുടെ മരണത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുനെമ്മ് മന്ത്രി എ കെ ശശീന്ദ്രന്‍  പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ . വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്‍റെ  പേരിൽ ആക്കുന്നു അല്‍പം  കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു ആദ്യഗഡു നൽകാൻ താൻ നിർദേശം നൽകിയിരുന്നു ഭർത്താവിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട് വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ചതിൽ പോലീസ് സംഭവ സ്ഥലത്തെത്തി ഇന്ന് മഹസ് തയ്യാറാക്കും. ഫൊറൻസിക് വിദഗ്ദ്ധരും സംഘത്തിലുണ്ടാകും. പീരുമേട് തോട്ടാപ്പുരക്ക് സമീപത്തു നിന്നും മൂന്നു കിലോമീറ്റ‌ർ അകലെ മീൻമുട്ടിയിൽ വച്ചാണ് സംഭംവം നടന്നത്. തോ ട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സീതയും ഭർത്താവ് ബിനുവും രണ്ടു മക്കളുമാണ് വിനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയത്. ബിനു പോലീസ് നിരീക്ഷണത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്