
കള്ളപ്പണം തടയാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം ഫലം കാണാന്‍ പോകുന്നില്ലെന്ന് അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബിര്‍ ബാദല്‍ പറഞ്ഞു. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. 50 ദിവസം കൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. ഗ്രാമീണരായ സ്ത്രീകള്‍ക്ക് അടക്കം കടുത്ത പ്രയാസമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ച നടപടി കൂറേക്കൂടി നല്ല രീതിയില്‍ നടപ്പാക്കണമായിരുന്നു. സ്വന്തം പണം ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
4000 അല്ലെങ്കില്‍ 4500 രൂപ മാത്രം നല്‍കുന്ന പരിപാടി പ്രായോഗികമല്ല. അത് ഉയര്‍ത്തണം. പ്രശ്നം പരിഹരിക്കുന്നതിനായി സഹകരണ ബാങ്കുകളെക്കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam