കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന്; പുരസ്കാരത്തിന് അർഹ​മായത് 'റാം കെയർ ഓഫ് ആനന്ദി'

Published : Jun 18, 2025, 04:38 PM ISTUpdated : Jun 18, 2025, 05:05 PM IST
akhil p dharmajan

Synopsis

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

ദില്ലി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം അഖിൽ പി ധർമ്മജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ബാലസാഹിത്യ പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിനാണ്. പെൻ​ഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് പുരസ്കാരത്തിന് അർ​ഹനാക്കിയത്. രണ്ട് വിഭാ​ഗങ്ങളിലും അൻപതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. മൂന്നം​ഗങ്ങൾ വീതമുള്ള ജൂറികളാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരം നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പ്രസ്താവനയിൽ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ
വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു, വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ