
കൊല്ലം: കൊല്ലത്ത് സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. കാറിന് കുറുകെയിട്ട വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആർടിഒ ഓഫീസിൽ പരാതി കൊടുക്കാൻ എത്തിയവരും അഭിഭാഷകരും തമ്മിലായിരുന്നു തർക്കം. അഭിഭാഷകർ കൂട്ടം ചേർന്ന് ഡ്രൈവറെയും തന്നെയും ആക്രമിച്ചെന്ന് കടയ്ക്കൽ സ്വദേശിയായ യുവതി പറഞ്ഞു. യുവതിയും ഡ്രൈവറും ചേർന്ന് മർദ്ദിച്ചെന്ന് അഭിഭാഷകനായ കൃഷ്ണകുമാറും ആരോപിച്ചു. ഇരുവിഭാഗവും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെസ്റ്റ് പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തു.