
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദ് ദീരയിലുള്ള പൗരാണിക മസ്മക് രാജ കൊട്ടാരവും റിയാദ് ഗവർണറുടെ കാര്യാലയവും സന്ദർശകർക്ക് തുറന്ന് കൊടുത്തു.സൗദി ദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു സ്വദേശികൾക്കും വിദേശികൾക്കുമായി രാജകൊട്ടാരവും അനുബന്ധ സംവിധാനങ്ങളും സന്ദർശിക്കുവാൻ അനുമതി നൽകിയത്.സൗദി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് 1902 ൽ കുവൈറ്റിൽ നിന്നെത്തി രാജ്യ തലസ്ഥാനം തിരിച്ചു പിടിച്ചതിന്റെ സ്മരണകൾ ഉൾകൊള്ളുന്ന മ്യൂസിയം, സൽമാൻ രാജാവ് ദിർഘകാലം റിയാദ് ഗവർണർ ആയിരുന്നപ്പോൾ ഉപയോഗിച്ച കാര്യാലയം എന്നിവയാണ് പ്രധാനമായും സന്ദർശകരെ ആകർഷിച്ചത്.
അബ്ദുൽ അസീസ് രാജാവ് പ്രജകളെ സ്വീകരിച്ച മജ്‌ലിസ്, രാഷ്ട്ര തലവന്മാരുമായി കൂടികാഴ്ച നടത്തിയ കൊട്ടാരത്തിലെ മുറികൾ തുടങ്ങിയവ പരിചയ സമ്പന്നരായ ഗൈഡുകൾ സന്ദർശകർക്ക് വിശദീകരിച്ച് കൊടുത്തു. സൗദിയുടെ പാരമ്പര്യം ഉൾകൊള്ളുന്ന വിവിധ പ്രദർശനങ്ങളും കൊട്ടാരത്തിൽ ഒരുക്കിയിരുന്നു.
നിലവിലെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽ സഊദും ഈ കാര്യാലയം തന്നെയാണ് ഉപയോഗിക്കുന്നത്.കാര്യാലയത്തിലെ സുരക്ഷാ സംവിധാനങ്ങളും പ്രൗഡിയും സന്ദർശകരെ ഏറെ ആകർഷിച്ചു. സ്വന്തം നാമങ്ങൾ വിസ്തൃതമായ കാൻവാസിൽ പതിച്ചാണ് അപൂർവ്വമായി കിട്ടിയ അവസരം സന്ദർശകർ അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam