
ന്യൂയോർക്ക്: യുഎസ് ബഹിരാകാശസഞ്ചാരിയും ചന്ദ്രനിൽ നാലാമത് കാലു കുത്തിയ മനുഷ്യനുമായ അലൻ ബീൻ (86) അന്തരിച്ചു. യുഎസിലെ ടെക്സസിലെ ആശുപത്രിയിലാണ് അന്ത്യം. 1969 നവംബറിൽ അപ്പോളോ 12 ദൗത്യത്തിന്റെ ഭാഗമായാണ് ബീൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. പീറ്റ് കോൺറാഡിനു പിന്നാലെയാണു സഹപൈലറ്റായ അലൻ ബീൻ ചന്ദ്രനിൽ കാലുകുത്തിയത്. 1973-ല്‍ നാസയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്കൈലാബിലേക്കു ബഹിരാകാശ യാത്രികരുടെ കമാൻഡറും ബീൻ ആയിരുന്നു.
1932ൽ യുഎസ് സംസ്ഥാനമായ ടെക്സസിൽ ആണ് അലന് ബീനിന്റെ ജനനം. ടെക്സസ് സർവകലാശാലയിൽ നിന്ന് നിന്ന് എയ്റൊനോട്ടിക്കല് എന്‍ജിനീയറിംഗ് പാസായ ശേഷം യുഎസ് നാവികസേനയില്‍ ടെസ്റ്റ് പൈലറ്റായി പ്രവര്‍ത്തിച്ചു. 1963-ലാണ് ബീന്‍ നാസയിലെത്തിയത്. 1969 ജൂലൈയിൽ നീൽ ആംസ്ട്രോങ്ങാണ് ചന്ദ്രനിൽ ആദ്യം കാൽ കുത്തിയ മനുഷ്യൻ. ഇതുവരെ 12 ബഹിരാകാശ യാത്രികർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam