ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്: വിദഗ്ദ്ധസമിതി പഠനം തുടങ്ങി

Published : Feb 08, 2019, 06:41 AM IST
ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്: വിദഗ്ദ്ധസമിതി പഠനം തുടങ്ങി

Synopsis

വർഷകാലത്തും വേനല്‍കാലത്തും  ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോർട്ട് നല്‍കാനാണ് സർക്കാർ നിയോഗിച്ച സമിതിയുടെ തീരുമാനം.

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച്  സർക്കാർ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ  വിശദമായി പഠിച്ച് സമിതി റിപ്പോർട്ട് നല്‍കും. അതേസമയം  ഖനനം പൂർണമായും നിർത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം ഇന്ന് നൂറ് ദിവസം പിന്നിടുകയാണ്.

വർഷകാലത്തും വേനല്‍കാലത്തും  ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോർട്ട് നല്‍കാനാണ് സർക്കാർ നിയോഗിച്ച സമിതിയുടെ തീരുമാനം. സെസ്സിലെ  ശസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്‍റെ  നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങി. 

കഴിഞ്ഞ പത്ത് വർഷത്തിന് ഇടക്ക് ഖനനം മേഖലയിലെ ഉണ്ടായ മാറ്റങ്ങളും പഠനസമിതി പരിശോധിക്കും. ഇതിന് മുൻപ്  വിവിധ സമിതികളുടെ പഠന റിപ്പോർട്ടുകള്‍ കൂടി പരിഗണിച്ച് ആയിരിക്കും അന്തിമ റിപ്പോർട്ട് നല്‍കുക. രണ്ടാഴ്ചക്കുള്ളില്‍ സംഘം ആലപ്പാട് എത്തും .അതേസമയം പഠനസംഘത്തില്‍ സമരസമിതിയില്‍ ഉള്ള ഒരംഗത്തെ കൂടി  ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിടുണ്ട്. വിശദമായ പഠന റിപ്പോർട്ട് വൈകരുതെന്നും സമരസമിതി  ആവശ്യപ്പെടുന്നു.

സമരത്തിന്‍റെ നൂറാം ദിവസമായ ഇന്ന്  ചെറിയഴിക്കല്‍ സ്വദേശികളായ നൂറ് പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ട് മുതല്‍ നിരാഹാര സമരം തുടങ്ങും അതിന് ശേഷം  പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കുന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചിടുണ്ട്.  ശനിയാഴ് ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉപവാസ സമരം നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ