
ആലപ്പാട്: ആലപ്പാട് ഖനനത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സമരസമിതി. മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദർശിച്ച് പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും സമരസമിതി നേതാവ് അരുൺ പറഞ്ഞു. നിരാഹാരസമരം 79ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രശ്നത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇ പി ജയരാജനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു . സമരസമിതി ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam