
കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിർത്തി വച്ച് ചർച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ നിയമസഭാ സമിതിയുടെ കണ്ടെത്തൽ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിഎസിന്റെ അഭിപ്രായം ആ പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചർച്ച പ്രഹസനമെന്നാണ് ആലപ്പാട് സമര സമിതി പ്രതികരിച്ചത്. വ്യവസായം സംരക്ഷിക്കണമെന്ന നിലപാടിലാണ് സർക്കാർ ഉറച്ച് നിന്നതെന്ന് സമരസമതി കൺവീനർ ചന്ദ്രദാസ് ആലപ്പാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായി. സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു.
അതേസമയം ആലപ്പാട് സമരസമിതി പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വ്യവസായം പൂട്ടിയാൽ എന്തെന്നാണ് സമരക്കാരുടെ ചോദ്യം .അതെങ്ങനെ ശെരിയാകുമെന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ മനസിലാക്കാന്‍ ആലപ്പാട് സന്ദർശിക്കും. പുറത്തു നിന്നുള്ളവരാണ് സമരക്കാർ എന്ന സർക്കാർ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാൽ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam