
ആലപ്പുഴ: ചാരുംമൂട് നൂറനാട് മറ്റപ്പള്ളിയില്‍ വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായിരുന്ന ഭാര്യയെ വീടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നു. മറ്റപ്പള്ളി ആദര്‍ശ്ഭവനത്തില്‍ സുനില്‍ കുമാറിനെ (38)യാണ് പോലിസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സുനിലിന്റെ ഭാര്യ അമ്പിളി (36) മരിച്ചത്. അമ്പിളി വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നതായി സുനില്‍ തന്നെയാണ് അയല്‍ക്കാരോട് പറഞ്ഞത്. ഓടിയെത്തിയ ഇവര്‍ ജീവന്റെ തട്ടിപ്പ് കണ്ടതോടെ അമ്പിളിയെ അടൂരുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മരണത്തിന് തൊട്ടുമുമ്പ് സുനില്‍ അമ്പിളിയെ മര്‍ദ്ദിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുയര്‍ന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സുനിലിനെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്പിളിയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു.
ചെങ്ങന്നൂര്‍ ഡി വൈ എസ് പി. ആര്‍ ബിനു, മാവേലിക്കര സി ഐ. പി ശ്രീകുമാര്‍,നൂറനാട് എസ് ഐ. വി ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. സുനിലും അയല്‍പക്കത്തെ സ്ത്രീയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലി സുനിലും അമ്പിളിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസം ഈ സ്ത്രിയും അമ്പിളിയുമായി സംസാരമുണ്ടായി. ഇതറിഞ്ഞെത്തിയ സുനില്‍ അമ്പിളിയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ വീടിന് പിന്നില്‍ കിടന്ന അമ്പിളിയെ സുനില്‍ വീടിനുള്ളില്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്റ് ചെയ്തു.ചെത്തുതൊഴിലാളിയായിരുന്ന സുനില്‍ തിരുവനന്തുരം സ്വദേശിയാണ്. മറ്റപ്പള്ളിയില്‍ വസ്തു വാങ്ങി വീടുവച്ച് താമസിച്ചു വരികയായിരുന്നു. രണ്ടു മക്കളുണ്ട്. സുനിലിന്റെ മാതാപിതാക്കളും ഒപ്പമാണ് താമസം. ചിറ്റാര്‍ സ്വദേശിയായ അമ്പിളിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam