ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

Web Desk |  
Published : May 30, 2018, 09:00 PM ISTUpdated : Jun 29, 2018, 04:27 PM IST
ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

Synopsis

വാഹനത്തില്‍ വെച്ചും കേസിലെ ഒന്നാം പ്രതി കൂടിയായ ഹാഷിമിന്റെ വീട്ടില്‍ വെച്ചും യുവാവിന് മർദ്ദനമേറ്റതായി പൊലീസ് അറിയിച്ചു.

അടൂര്‍: യൂവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കുളക്കട സ്വദേശി സൂരജിനാണ് മർദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദിച്ചവരില്‍ ഒരാളായ ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വാഹനത്തില്‍ വെച്ചും കേസിലെ ഒന്നാം പ്രതി കൂടിയായ ഹാഷിമിന്റെ വീട്ടില്‍ വെച്ചും യുവാവിന് മർദ്ദനമേറ്റതായി പൊലീസ് അറിയിച്ചു. ഹാഷിം, സഹോദരൻ ഹാഷിഖ്,  നിഷാദ്, ഷെമീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.  ഹാഷിം പതിനൊന്ന് ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്. ഹാഷിമിന്റെ ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കരാനാണ് സൂരജ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂർ ഇടവേള, സൗദി അറേബ്യയിലേക്ക് വീണ്ടും ഇറാന്‍റെ ആക്രമണം, ക്രൂയിസ് മിസൈൽ തൊടുത്തു
വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി