
ലോസ് ആഞ്ചൽസ്: അമേരിക്കയിലെ അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടർന്ന് യുഎസിൽ സുനാമി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
എന്നാല്‍ ഭൂമികുലുക്കത്തില്‍ ആളപായം ഒന്നും സംഭവിച്ചില്ലെന്നാണ് ഔദ്യോഗിക വിവരം. അലസ്കയിലെ ഏറ്റവും വലിയ പട്ടണമായ അന്‍ഗറോജിന് അഞ്ച് മൈല്‍ അടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യു എസ് ജിയോളജി സര്‍വേ പറയുന്നത്.
അതേ സമയം അടിസ്ഥാന സൌകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ് ഭൂകമ്പം ഉണ്ടാക്കിയിട്ടുണ്ട്. പല വീടുകളിലും വൈദ്യുതി നിലച്ചെന്നാണ് അലാസ്ക സെന്‍ ലിസയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഫോക്സ് ന്യൂസിനോട് പറയുന്നത്.
അതേ സമയം ഗ്യാസ് ലൈനുകളില്‍ ഭൂകമ്പം ഉണ്ടാക്കിയ തകരാറുകള്‍ മറ്റൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പലസ്ഥലത്തും വീടുകളിലേക്കുള്ള ഗ്യാസ് ലൈനുകള്‍ തകരാറിലാണ്.
പസഫിക്കിൽ മുഴുവനായി ശക്തമായ തിരമാലയ്ക്കു സാധ്യതയില്ലെന്നും ഹവായ് ദ്വീപുകൾക്കു ഭീഷണിയില്ലെന്നും പസഫിക് സുനാമി വാണിംഗ് സെന്റർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam