ഡാമുകള്‍ തുറന്നേക്കും; ജാഗ്രതാ നിര്‍ദേശം

Web Desk |  
Published : Jun 14, 2018, 10:55 AM ISTUpdated : Jun 29, 2018, 04:26 PM IST
ഡാമുകള്‍ തുറന്നേക്കും; ജാഗ്രതാ നിര്‍ദേശം

Synopsis

ഡാമുകള്‍ തുറന്നേക്കും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം/ കോഴിക്കോട്/ പാലക്കാട്: കനത്ത മഴയില്‍ നെയ്യാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ ഏതു നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് കളക്ടര്‍ മുന്നറിയിപ്പു നല്‍കി.  കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ 84 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ പരിധിയായ 84.40 മീറ്ററിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ജലനിരപ്പ് ഉയർന്നതിനാല്‍ കോഴിക്കോട് കക്കയം ഡാമും ഒരു  മണിക്കൂറിനകം തുറന്നുവിടും. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു.  ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തം ഒഴിവാക്കാനായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും ദുരന്ത നിവാരണ നിയമം സെക്ഷൻ 30(1) പ്രകാരം  ജില്ലാ കലക്റ്റർ ഉത്തരവിട്ടു.  പാലക്കാട് മംഗലം ഡാമും ഏത് സമയവും തുറന്നു വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയർ അറിയിച്ചു.  നിലവിൽ 77.15 ആണ് ഡാമിലെ ജലനിരപ്പ് 77.28 ആണ് ഡാമിന്റെ സംഭരണ ശേഷി. പരിധി വിട്ടാല്‍ ഷട്ടറുകള്‍ തുറക്കുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് എഇ അറിയിച്ചിരിക്കുന്നത്. 

.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ
സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്