
തിരുവനന്തപുരം: ജയിൽ പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാഷണൽ യൂണിവേഴ്സിറ്റി ഫോർ പോലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് നോഡൽ ഓഫീസർകൂടിയാണ് അലക്സാണ്ടർ ജേക്കബ്.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ്സ് സബ്സിഡിയായി 75 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണിത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് വനാധിഷ്ഠിത അസംസ്കൃത വസ്തുക്കളായ മുള, ഈറ്റ, യൂക്കാലിപ്റ്റസ്, അക്കേഷ്യാ എന്നിവ 2015-16 വര്‍ഷത്തിലെ പോലെ 1 മെട്രിക്ക് ടണ്ണിന് 1000 രൂപ എന്ന നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിലും അനുവദിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നീ മൂന്ന് ഐ ടി പാര്‍ക്കുകളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസ്സറായി ഋഷികേശ് ആര്‍.നായരെ നിയമിച്ചു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിസ്ഥിതി വകുപ്പുമായി പര്യാലോചന ഉറപ്പുവരുത്താന്‍ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ ഭേദഗതിവരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam