ജീവനാംശവുമായി ബന്ധപ്പെട്ട് കേസ് ഒടുവിൽ കോടതിയലക്ഷ്യക്കേസായി മലയാളി ഹർജിക്കാരനെതിരെ സുപ്രീംകോടതി സോഷ്യൽമീഡിയയിൽ ജഡ്ജിമാർക്കെതിരായ പരാമർശങ്ങളിൽ നടപടി

Published : Sep 30, 2026, 05:30 PM IST
supremecourtscba-1-16797.jpg

Synopsis

മലപ്പുറം സ്വദേശിയായ ജയപ്രകാശും ഭാര്യയും തമ്മിലുള്ള ജീവനാംശ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ . ജഡ്ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയതിന് ഭർത്താവിനെതിരെ കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.

ദില്ലി: മലപ്പുറം സ്വദേശി ജയപ്രകാശ് ഇ.പിയും പത്തനംതിട്ട സ്വദേശി ഷേണിയും തമ്മിലുള്ള വിവാഹമോചനക്കേസിലെ നടപടിയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിട്ടും ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ ഹർജിയിലെ ചോദ്യം.കേസ് നടക്കുന്ന തിരുവല്ലയിലെ കുടുംബക്കോടതി ഇതിന് കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഹൈക്കോടതി ജയപ്രകാശിന്റെ ഭാര്യയ്ക്ക് താൽകാലിക ജോലിയാണെന്ന് വ്യക്തമാക്കി ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി, തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദ്ദേശവും നൽകി.ഇതിനെതിരെയാണ് അപ്പീൽ സുപ്രീംകോടതിയിൽ എത്തിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട നടപടികൾക്കിടെ ഹർജിക്കാരനായ ജയപ്രകാശ് ഇ.പി നിരന്തരം ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജൂഡീഷ്യറിക്കെതിരെയും അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ഭാര്യ കോടതിയിൽ നൽകിയ മറുപടിയിൽ അറിയിച്ചു. ഒപ്പം 2023ൽ വിധി പറയാൻ വൈകിയെന്ന് കാട്ടി തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ വാഹനം തല്ലിതകർത്ത പ്രതിയാണെന്നും കോടതിയെ അറിയിച്ചു. ഫേസ്ബുക്കിലെ പോസ്റ്റുകൾ പരിശോധിച്ച് ജഡ്ജിമാരായ എ അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിധി വിട്ടുള്ള പ്രതികരണമാണ് ഹർജിക്കാരൻ നടത്തുന്നത് എന്ന് നീരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെയടക്കം മോശമായ പ്രയോഗം നടത്തിയതിനെയും കടുത്തഭാഷയിൽ വിമർശിച്ചു. തുടർന്നാണ് ഈ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുകയാണെന്ന് കോടതി വ്യക്തമാക്കി, കൂടാതെ നവംബറിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശം.ഒപ്പം ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുജറാത്തിൽനിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമം;​ ബന്ധുക്കളായ മൂന്നുപേർ എത്തിയത് എത്യോപ്യയിൽ; തട്ടിക്കൊണ്ടുപോയെന്ന് ഫോൺസന്ദേശവും
ട്രെയിനിൽ മദ്യവുമായി കയറി പരാക്രമം; 37കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സംഭവം പാലരുവി എക്സ്പ്രസിൽ