മെഡിസിനും എഞ്ചിനീയറിങ്ങുമടക്കമുള്ള വിഷയങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ പഠിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി

By Web DeskFirst Published May 17, 2018, 10:25 AM IST
Highlights
  • താന്‍ ഇംഗ്ഷീന് എതിരില്ല
  • എന്നാല്‍ അതിന് മുമ്പ് മാതൃഭാഷ പഠിക്കണം

ഭോപ്പാല്‍: മെഡിസിനും എഞ്ചിനീയറിങ്ങും അടക്കമുള്ള കോഴ്സുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ പഠിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വരും നാളുകളില്‍ മെഡിസിനും എഞ്ചിനീയറിങ്ങും അടക്കമുള്ള വിഷയങ്ങള്‍ ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും പഠിപ്പിക്കണം. ഉപരാഷ്ട്രപതി എന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും തനിക്ക് പറയാനുള്ളത് ഇതാണ്. സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണെന്നും എന്നാല്‍ താന്‍ ഇംഗ്ലീഷിന് എതിരല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഇംഗ്ലീഷ് പഠിക്കണം. 

എന്നാല്‍ അതിന് മുമ്പ് സ്വന്തം മാതൃഭാഷ അത് ഹിന്ദിയോ പഞ്ചാബിയോ മറാത്തിയോ തെലുങ്കോ പഠിക്കണമെന്നു നായിഡു പറഞ്ഞു. ജോലി ലഭ്യത ഉറപ്പുവരുത്തിയാണ് ബ്രിട്ടീക്ഷുകാര്‍ തങ്ങളുടെ ഭാഷ ഇവിടെ ഉറപ്പിച്ചത്. ഇന്ത്യന്‍ ഭാഷകള്‍ പഠിക്കുന്നത് പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ഇനി വരുന്ന തലമുറക്ക് സ്വന്തം മാതൃഭാഷ സംസാരിക്കാന്‍ പോലും കഴിയില്ലെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 


 

click me!