
ദില്ലി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. നാളെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്.ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്തിയ കേന്ദ്രത്തിന്റെ നടപടിയിലും വരള്‍ച്ചയെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തിലും സഭ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പാണ്.
ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെ കേന്ദ്രം അട്ടിമറിച്ചുവെന്ന വിഷയം സഭ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.അതേ സമയം ഇസ്രത് ജഹാന്‍ കേസില്‍ കോണ്‍ഗ്രസ് രാഷ്‌ടീയ ഇടപെടല്‍ നടത്തിയെന്ന് ആരോപണം ഉയര്‍ത്തിയാകും ബിജെപി പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ ചെറുക്കുക.ഈ സാഹചര്യത്തില്‍ സഭ സുഗമമായി നടത്തുന്നതിന് കക്ഷികള്‍ സഹകരിക്കണമെന്ന് സ്‌പീക്കര്‍ സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam