അൽഖ്വയ്ദ ആശയം പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ

Published : Sep 13, 2026, 12:14 PM IST
Allegation of spreading Al Qaeda ideology 19-year old arrested

Synopsis

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എടിഎസ്

ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. അസംഗഢിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എടിഎസ് ആരോപിച്ചു. 'ഫ്ളൈയിം ഓഫ് വാർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവാവ് അംഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് വിവരം.

ഗ്രൂപ്പിൽ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകളും അൽഖ്വയ്ദ നേതാക്കളുടെ സന്ദേശങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നതായും എടിഎസ് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ യുവാവിന് പുറമെ കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും തീവ്രവാദ ശൃംഖലയുമായി ഇയാൾക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിലേക്ക് അയൽക്കാരിയെ വിളിച്ചുവരുത്തി, പിതാവിന്‍റെ തോക്കെടുത്ത് കാലിലേക്ക് വെടിവെച്ചു, പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും