കോട്ടയത്ത് ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമെന്ന് പരാതി, കസ്റ്റഡിയിലെടുത്തത് മോഷണമാരോപിച്ച്, യുവാവ് ചികിത്സയിൽ

Published : Oct 24, 2026, 11:22 AM IST
youth assault

Synopsis

നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്.

കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അഭിലാഷിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്.

പൊലീസ് അകാരണമായി ക്രൂരമായി മർദിച്ചെന്ന് അഭിലാഷിന്റെ സഹോദരൻ ടി ടി വിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ പോലീസ് അടിച്ചു. അടിവസ്ത്രം ഇടാൻ പോലും സമ്മതിച്ചില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചപ്പോൾ തന്നെ അഭിലാഷിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് എസ് ടി പ്രമോട്ടർ ജിഷ്ണു തങ്കച്ചനും പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കുടുംബം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദില്ലി പ്രതിഷേധം: 'പീസ് ബോണ്ട് ഒപ്പിടില്ല, വിയോജിക്കുക എന്നത് ജനാധിപത്യ അവകാശം'; പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്ന് നേഹ ബോറ
എസ്എംഎ മരുന്ന് വിവാദം: നാഷണൽ ഹെൽത്ത് മിഷൻ നോഡൽ ഓഫീസറുടെ ഇടപെടലിൽ അന്വേഷണത്തിന് നീക്കം