ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം, സൗരവ് ദാസിനോട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്; കേസ് അടുത്തമാസം പരിഗണിക്കും

Published : Oct 24, 2026, 11:18 AM IST
saurav das asked to submit delhi residence proof by special executive magistrate

Synopsis

സമാധാന ബോണ്ട് നടപടികളുടെ ഭാഗമായി സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകി

ഡൽഹി: സമാധാന ബോണ്ട് നടപടികളുടെ ഭാഗമായി സിജെപി വക്താവ് സൗരവ് ദാസിനോട് ഡൽഹിയിലെ താമസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകി. നിലവിലെ താമസം വ്യക്തമാക്കുന്ന വാടകച്ചീട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉടൻ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ എത്രയും വേഗം അധികൃതർക്ക് മുന്നിൽ സമർപ്പിക്കാമെന്ന് സൗരവ് ദാസ് അറിയിച്ചിട്ടുണ്ട്. വിഷയം കൂടുതൽ പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് അടുത്തമാസം 17-ലേക്ക് മാറ്റി. വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകനായ സൗരവ് ദാസും ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന നിരീക്ഷണത്തിൽ, ഡൽഹി പോലീസ് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി സൗരവ് ദാസിൽ നിന്നും മറ്റ് പ്രവർത്തകരിൽ നിന്നും ഒക്ടോബർ 10-ന് നല്ല രീതിയിൽ പെരുമാറുമെന്നും പൊതുസമാധാനം ലംഘിക്കില്ലെന്നും ഉറപ്പുനൽകുന്ന സമാധാന ബോണ്ട് (Peace Bond) ഒപ്പുവെപ്പിച്ചു. എന്നാൽ ഒക്ടോബർ 13, 14 തീയതികളിൽ ബോണ്ട് വ്യവസ്ഥകൾ ലംഘിച്ച് നിരോധിച്ച മേഖലയിലൂടെ കടന്ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തെന്നാരോപിച്ച് സൗരവ് ദാസിനെയും സഹപ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലടക്കുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ജാമ്യ നടപടികളുടെയും സമൻസ് നടപടികളുടെയും ഭാഗമായി സമർപ്പിച്ച രേഖകളിൽ ഡൽഹിയിലെ നിലവിലെ മേൽവിലാസം തെളിയിക്കുന്ന വാടകച്ചീട്ടോ മറ്റ് ലീസ് രേഖകളോ പൂർണ്ണമല്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. തുടർന്ന്, ഡൽഹിയിലെ താമസം തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാൻ സൗരവ് ദാസിന് നിർദ്ദേശം നൽകുകയും കേസ് അടുത്ത മാസം 17-ലേക്ക് മാറ്റുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കങ്ങളിൽ ടിവികെ - ഡിഎംകെ വാക്പോര്; ഒളിയമ്പുമായി മന്ത്രി ആധവ് അർജുന, ടിവികെയ്ക്ക് പേടി എന്ന് ഡിഎംകെ
സിങ്കപ്പൂരിലേക്ക് പുറപ്പെടാൻ മിനിറ്റുകൾ മാത്രം; പോക്സോ പ്രതിയും വ്യവസായിയുമായ വീരമണിയുടെ മകളുടെ യാത്ര തടഞ്ഞ് പൊലീസ്, വിമാനത്തിൽനിന്ന് ഇറക്കി