റിയാദിലേക്ക് പുതിയ സർവീസ്, ബഹ്‌റൈനിലേക്കും കുവൈത്തിലേക്കും അധിക സർവീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ശൈത്യകാല സർവീസുകളിൽ വർധന

Published : Oct 24, 2026, 11:05 AM IST
Thiruvananthapuram Airport

Synopsis

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പുതിയ ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമത്തിൽ പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. റിയാദിലേക്കുള്ള പുതിയ സർവീസിന് പുറമെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം ഒക്ടോബർ 25 മുതൽ അടുത്ത മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും.

പുതിയ സമയ ക്രമമനുസരിച്ച്, വേനൽക്കാലത്ത് പ്രതിവാരം 620 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റുകൾ 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. കൂടാതെ ആഭ്യന്തര സർവീസുകളിലും 12 ശതമാനം വർധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ പ്രതിവാര സർവീസ് 294ൽ നിന്ന് 328 ആയി ഉയരും.

അബുദാബി- 68,ഷാർജ- 56,മാലെ-24, ദുബൈ -22, ക്വാലാലംപൂർ-22, മസ്‌കത്ത്-20, കുവൈത്ത് -20,ദോഹ-20, ബഹ്‌റൈൻ-18, സിംഗപ്പൂർ -14, ദമ്മാം-14, കൊളംബോ-8, റിയാദ്-6, ഹനിമാധൂ -4, എന്നിങ്ങനെ ആകെ 316 അന്താരാഷ്ട്ര പ്രതിവാര സർവീസുകളാണ് നിലവിലുള്ളത്. കൂടാതെ ബെംഗളൂരു-96, ഡൽഹി -68, മുംബൈ -56, ചെന്നൈ-44, ഹൈദരാബാദ് -28, കൊച്ചി-14, നവി മുംബൈ -14, കണ്ണൂർ -8 എന്നിവയടക്കം 328 പ്രതിവാര ആഭ്യന്തര സർവീസുകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ല'; വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്
ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: നടപടിയുമായി മുസ്ലിം ലീഗ് നേതൃത്വം; റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി