കണ്ണന്താനം സൈനികന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്ന് സെൽഫി എടുത്തിട്ടില്ലെന്ന് എം ടി രമേശ്

Published : Feb 17, 2019, 07:20 PM ISTUpdated : Feb 17, 2019, 07:21 PM IST
കണ്ണന്താനം സൈനികന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്ന് സെൽഫി എടുത്തിട്ടില്ലെന്ന് എം ടി രമേശ്

Synopsis

അൽഫോൺസ് കണ്ണന്താനം സൈനികന്‍റെ മൃതശരീരത്തിൽ റീത്ത് വെക്കുന്ന ചിത്രമായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ മൃതദദേഹത്തിൽ റീത്ത് വെച്ച് മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ഇതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും എംടി രമേശ് പറഞ്ഞു.

കോഴിക്കോട്: സൈനികന്‍റെ മൃതദേഹത്തിന് മുന്നിൽ നിന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സെൽഫി പകർത്തിയിട്ടില്ല എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. മറ്റാരോ എടുത്ത ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നുവെന്നും എം ടി രമേശ് പറഞ്ഞു. സൈനികന്‍റെ മൃതശരീരത്തിന് മുന്നിൽ നിന്ന് പകർത്തിയ ചിത്രം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

അൽഫോൺസ് കണ്ണന്താനം സൈനികന്‍റെ മൃതശരീരത്തിൽ റീത്ത് വയ്ക്കുന്ന ചിത്രമായിരുന്നു വരേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം റീത്ത് സമർപ്പിച്ച് മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ഇതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും എംടി രമേശ് പറഞ്ഞു. ബിജെപി നേതാക്കൾ എന്തുചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എംടി രമേശ് ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്