കക്കൂസിനെ കുറിച്ച് പറയുന്നതില്‍ അഭിമാനം: കണ്ണന്താനം

Published : Oct 17, 2017, 12:56 PM ISTUpdated : Oct 05, 2018, 01:54 AM IST
കക്കൂസിനെ കുറിച്ച് പറയുന്നതില്‍ അഭിമാനം: കണ്ണന്താനം

Synopsis

തിരുവനന്തപുരം: കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എവിടെ ചെന്നാലും ഇക്കാര്യം പറയുന്നത് പാവപ്പെട്ടവര്ക്ക് ഏറ്റവും ആവശ്യം കക്കൂസും വീടും ആയത് കൊണ്ടെന്നും കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി നേരത്തെ മന്ത്രി ഇങ്ങനെ പറഞ്ഞിരുന്നു. പെട്രോളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ട ജനങ്ങള്‍ക്ക് കക്കൂസും വീടുകളും നിര്‍മിക്കനാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ കണ്ണന്താനത്തിന്റെ ഈ പ്രസ്താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരഹാസങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഖമനെയി വീണു, ലോകം മുൾമുനയിൽ! തിരിച്ചടി ഉടനെന്ന് ഇറാൻ; ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പ്
ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്; ട്രംപിന് നന്ദി പറഞ്ഞ് റെസ പഹ്‌ലവി