ദുരിതാശ്വാസ ക്യാംപിലെ ഉറക്കം, ട്രോളന്മാര്‍ക്ക് കണ്ണന്താനത്തിന്‍റെ മറുപടി

Published : Aug 22, 2018, 07:07 PM ISTUpdated : Sep 10, 2018, 03:51 AM IST
ദുരിതാശ്വാസ ക്യാംപിലെ ഉറക്കം, ട്രോളന്മാര്‍ക്ക് കണ്ണന്താനത്തിന്‍റെ മറുപടി

Synopsis

തിരുവനന്തപുരം: പ്രളയബാധിത ക്യാമ്പില്‍ ഉറങ്ങുന്നതിന്‍റെ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതിനെതിരെ ട്രോള്‍ മഴ തീര്‍ത്തവര്‍ക്ക് മറുപടിയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിമാരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നത് അവര്‍ നേരിട്ടാവില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിന്നെ ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ച് പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്. 


തിരുവനന്തപുരം: പ്രളയബാധിത ക്യാമ്പില്‍ ഉറങ്ങുന്നതിന്‍റെ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതിനെതിരെ ട്രോള്‍ മഴ തീര്‍ത്തവര്‍ക്ക് മറുപടിയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിമാരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നത് അവര്‍ നേരിട്ടാവില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിന്നെ ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ച് പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്. ഞാന്‍ സോഷ്യല്‍ മീഡിയ ഉപോയഗിക്കാറില്ല. ട്രോളുകളും കാണാറില്ല. ട്രോളുകള്‍ ഉണ്ടാക്കുന്ന സമയം കൊണ്ട് അവര്‍ക്ക് ദുരിതബാധിതര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാമല്ലോ. അവരത് ചെയ്യില്ല. വേറെ പണിയില്ലാതെയിരിക്കുന്ന യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആളുകളാണ് ഈ പണിയെടുക്കുന്നത്. 

താന്‍ എന്ത് ചെയ്യുന്നു എന്നതില്‍ നല്ല ബോധ്യമുണ്ട്. എന്‍റെ ജോലി നന്നായി നിര്‍വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. കൂടെയുള്ളവര്‍ക്കെല്ലാം  ബുദ്ധിയുണ്ടാകണം എന്നില്ലല്ലോ ആവര്‍ത്തിക്കാതിരിക്കാനുള്ളത് ചെയ്തിട്ടുമുണ്ട്. ഇത്രയും വലിയ ദുരന്തത്തിന്‍റെ ബാക്കിയായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയാണ് ഞാന്‍ ഇപ്പോള്‍. അതിനിടയില്‍ ക്യാംമ്പില്‍  അവരോടൊപ്പം കിടക്കണം എന്ന് തോന്നി അവിടെ കിടന്നു. പത്ത് ലക്ഷം ജനങ്ങള്‍ ക്യാമ്പുകളില്‍ കഴിയുമ്പോള്‍ ഇത്തരം വലിയ വിവാദമായി ചര്‍ച്ച ചെയ്യേണ്ട സമയമാണോ ഇത് എന്നതാണ് എന്‍റെ ഏറ്റവും വലിയ സംശയമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

രാജപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു
പത്തേക്കർ ഭൂമിയിൽ 45 കോടി ചെലവഴിച്ച് നിർമാണം, മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു