
സ്റ്റോക്കോം: സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന് പകരമായി സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ബദൽ നൊബേൽ പുരസ്കാരം കരീബിയയിലെ ഗ്വാഡലൂപ്പിൽ നിന്നുള്ള എഴുത്തുകാരി മാരിസ് കോൻഡെയ്ക്ക്. പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച 87,000 പൗണ്ടാണ് പുരസ്കാരത്തുക. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സാഹിത്യ നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി മാറ്റിവച്ചത്.
നൊബേല്‍ സമ്മാന ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റോക്കോമിലെ ഒരു സാധാരണ ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിൽ വച്ചായിരുന്നു സാഹിത്യലോകം കൗതുകത്തോടെ ഉറ്റുനോക്കിയ പുരസ്കാര പ്രഖ്യാപനം. തുടർന്ന് മാരിസിന്റെ പ്രതികരണമുൾപ്പെട്ട വിഡിയോയും ഇവിടെ പ്രദർശിപ്പിച്ചു. സ്വീഡിഷ് അക്കാദമിയുടെ പണക്കൊഴുപ്പും ആഡംബരവും ഇല്ലാത്ത ചടങ്ങായിരുന്നു.ഡിസംബർ 9 ന് പുരസ്കാരം സമര്‍പ്പിക്കും.
നൊബേൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത് ഡിസംബർ 10 നാണ്. കൊടുങ്കാറ്റുകളും ഭൂചലനവും കൊണ്ടു മാത്രം ലോകശ്രദ്ധയിൽ വരുന്ന ക്കുഞ്ഞൻ രാജ്യമായ ഗ്വാഡലൂപ് അംഗീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നാണ് മാരിസിന്‍റെ (81) ആദ്യ പ്രതികരണം. സെഗു, ക്രോസിങ് ദ് മാങ്ഗ്രോവ് തുടങ്ങി ഇരുപതോളം നോവലുകള്‍ ഇവര്‍ എഴുതിയിട്ടുണ്ട്. കോളനിവൽക്കരണം വിതച്ച നാശവും അതിന് ശേഷം നീണ്ട അരക്ഷിതാവസ്ഥയും ഹൃദയം കവരുംവിധം അവർ എഴുതി ഫലിപ്പിപ്പിച്ചെന്ന് ജൂറി വിലയിരുത്തി. ലോകസാഹിത്യത്തിന്റെ ഭാഗമായ വലിയ കഥാകാരിയെന്നാണ് ബദൽ നൊബേൽ ജൂറി അധ്യക്ഷ ആൻ പൽസൊൻ മാരിസിനെ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam