മദ്യപിച്ച് ലക്കുകെട്ട് ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികള്‍ ചെയ്തത്

Published : Oct 11, 2018, 08:46 PM ISTUpdated : Oct 11, 2018, 08:47 PM IST
മദ്യപിച്ച് ലക്കുകെട്ട് ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികള്‍ ചെയ്തത്

Synopsis

ഇപ്പോള്‍ നല്ല വരുമാനം ലഭിക്കുന്നുമുണ്ട്. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും കരുതുന്നത് തങ്ങള്‍ വിഡ്ഢികളാണെന്നാണ്

കൊളമ്പൊ: ഹണിമൂണിനെത്തി മദ്യപിച്ച് ലക്കുകെട്ട ബ്രിട്ടീഷ് ദമ്പതികള്‍  ഒരു ഹോട്ടല്‍ പൂര്‍ണമായും വിലയ്ക്ക് വാങ്ങി. സിനമാ കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട ശ്രീലങ്കയിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ഗിന ലയന്‍സ്, മാര്‍ക്ക് ലീ എന്നീ ദമ്പതികളാണ് ഹോട്ടല്‍ തന്നെ വിലയ്ക്ക് വാങ്ങിയത്. ജൂണിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ശ്രീലങ്കയില്‍ എത്തിയതായിരുന്നു ഇരുവരും. 

12 ഗ്ലാസ് റം ആണ് ആദ്യരാത്രി ഇരുവരും കുടിച്ച് തീര്‍ത്തത്. തുടര്‍ന്ന് ഹോട്ടല്‍ പൂര്‍ണമായും ലീസിന് എടുത്തേക്കാമെന്ന് ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. 30000 പൗണ്ട് ( 29 ലക്ഷം രൂപ ) നല്‍കി ഇരുവരും ഹോട്ടല്‍ ലീസിനെടുക്കുകയും ചെയ്തു. ഹോട്ടലിന്‍റെ നിലവിലെ ലീസ് കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന തങ്ങള്‍ ആ ഹോട്ടല്‍ വാങ്ങുന്നത് മികച്ച ഒരാശയമാണെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗിന പറഞ്ഞു. കരാര്‍ നടന്നതും ഇരുവരും മദ്യലഹരിയിലായിരിക്കെയാണ്. 

'' അവര്‍ സംസാരിച്ചതൊന്നും വ്യക്തമാകാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ പിറ്റേന്ന് കട ഉടമയെ ചെന്ന് കണ്ടു. ഒടുവില്‍ 15000 പൗണ്ട് ഇപ്പോള്‍ നല്‍കാമെന്നും ബാക്കി 2019 മാര്‍ച്ചില്‍ നല്‍കാമെന്നും ധാരണയിലെത്തി'' ഗിന പറഞ്ഞു. ജൂലൈ മുതല്‍ ഗിനയുടെയും മാര്‍ക്കിന്‍റെയും പേരിലാണ് ഹോട്ടല്‍. ഇരുവരും ഇവിടെ കച്ചവടവും ആരംഭിച്ചു. നല്ല വരുമാനം ലഭിക്കുന്നുമുണ്ട്. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും കരുതുന്നത് തങ്ങള്‍ വിഡ്ഢികളാണെന്നാണെന്നും മാര്‍ക്ക് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരൊറ്റവര്‍ഷം ഇസ്രായേല്‍ ജയിലില്‍, കുറഞ്ഞത് 50 കിലോ; പ്രശസ്ത ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്റെ ജയില്‍ അനുഭവം
തീരുമാനമെടുക്കുന്നു; തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു; ഇറാന്‍ നേതാവ് മുജ്തബ സജീവമെന്ന് യുഎസ് ഇന്റലജന്‍സ്