നാദിര്‍ഷ കള്ളം പറയുന്നു; ഭീഷണിപ്പെടുത്തുന്നുവെന്ന വാദം തള്ളി റൂറല്‍ എസ്പി

By Web DeskFirst Published Sep 7, 2017, 3:44 PM IST
Highlights

കൊച്ചി: നാദിര്‍ഷയുടെ വാദങ്ങള്‍ തള്ളി ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. നാദിര്‍ഷയെ പൊലീസ് ഭീഷണിപ്പെടുത്തുന്നു എന്ന വാദം അവസ്തവമാണ്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്നും എ.വി. ജോര്‍ജ് പറഞ്ഞു. ് അന്വേഷണ സംഘം നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ നാദിര്‍ഷയുടെ പങ്ക് തുടക്കം മുതല്‍ പോലീസ് അന്വേഷിച്ച് വരികയായിരുന്നു.  ദിലീപിനൊപ്പം ജൂണ്‍മാസം 13 മണിക്കൂര്‍  നാദിര്‍ഷയെയും ചോദ്യം ചെയ്‌തെങ്കിലും വിട്ടയക്കുകയായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് നാദിര്‍ഷ  അന്ന് പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്നാണ് കണ്ടെത്തല്‍.  ഇതില്‍ വ്യക്തത ഉണ്ടാക്കാനാണ് വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ അന്വേഷണ സംഘം വിളിച്ചതിന് പിറകെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു നാദിര്‍ഷ. അസിഡിറ്റിക്ക് ചികിത്സയിലാണെന്നാണ് നാദിര്‍ഷ പറയുന്നത്.

ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്യാനായിരുന്നു പോലീസ് നീക്കം. ഇത് മുന്നില്‍ കണ്ടാണ് ഉച്ചയോടെ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ്  പോലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ഹര്‍ജിയില്‍ നാദിര്‍ഷ വ്യക്തമാക്കുന്നു.  എന്നാല്‍ നാദിര്‍ഷയുടെ വാദം തള്ളുകയാണ് പോലീസ്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്ജ് പറഞ്ഞു

മുന്‍കൂര്‍ ജാമ്യ ഹര്‍ജി  നാളെ  ഹൈക്കോടതി പരിഗണിക്കും. ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമെന്ന് പോലീസും വ്യക്തമാക്കി. മാത്രമല്ല നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോതിയെ അറിയിക്കും. കേസില്‍ ജയിലിലില്‍ കഴിയുന്ന ദിലീപിനെ നടന്‍ വിജയരാഘവന്‍, നിര്‍മ്മാതാവ് രഞ്ജിത് അടക്കമുള്ളവര്‍ ഇന്ന് ജയിലില്‍ സന്ദര്‍ശിച്ചു.
 

click me!