മകന്‍റെ വിവാഹം ക്ഷണിക്കാനായി മുകേഷ് അംബാനി എം കെ സ്റ്റാലിന്‍റെ വീട്ടില്‍; ചിത്രങ്ങള്‍ കാണാം

Published : Feb 12, 2019, 12:09 PM IST
മകന്‍റെ വിവാഹം ക്ഷണിക്കാനായി മുകേഷ് അംബാനി എം കെ സ്റ്റാലിന്‍റെ വീട്ടില്‍; ചിത്രങ്ങള്‍ കാണാം

Synopsis

ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി മുകേഷ് അംബാനിയും നിത അംബാനിയും മകന്‍റെ വിവാഹക്ഷണകത്ത് നല്‍കി.

രാജസ്ഥാനിലെ ഉദയ്പൂർ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ മകന്‍റെ വിവാഹ ക്ഷണം തുടങ്ങി മുകേഷ് അംബാനിയും  ഭാര്യ നിത അംബാനിയും.

ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയാണ് മുകേഷ് അംബാനിയും നിത അംബാനിയും മകന്‍റെ വിവാഹക്ഷണകത്ത് നല്‍കിയത്.  ഇതിന്‍റെ ചിത്രങ്ങള്‍ സ്റ്റാലിന്‍ തന്നെ തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. 

 

 

മുംബൈയിലെ ഒരു ക്ഷേത്രത്തിലാണ് ആദ്യ ക്ഷണകത്ത് നല്‍കിയത്. അടുത്ത മാസമാണ്  ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത.

ഇഷ അംബാനിയുടെ വിവാഹനിശ്ചയത്തിന് ആകാശും ശ്ലോകയും ഒരുമിച്ച് നൃത്തം ചെയ്തിരുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്‍റെ മകനെയാണ് ഇഷ അംബാനി വിവാഹം ചെയ്തത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ