
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഭീഷണിയുമായി അമേരിക്ക. അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരായ കേസ് നടപടികളുമായി മുന്നോട്ടു പോയാൽ ഐസിസിക്കെതിരെ ഉപരോധം അടക്കമുള്ള നടപടികളെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ മുന്നറിയിപ്പ്.
അഫ്ഗാൻ തടവുകാരെ പീഡിപ്പിച്ചെന്ന കേസാണ് മുന്നറിയിപ്പിന് കാരണം. രാജ്യാന്തരക്രിമിനല്‍ കോടതിയെ അമേരിക്ക അംഗീകരിക്കുന്നില്ല. ഐസിസിയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കും നടപടി നേരിടേണ്ടിവരുമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ മുന്നറിയിപ്പു നല്‍കി.