ഫേസ്ബുക്കിന്‍റെ പുതിയ കെട്ടിടം ഓരോ വര്‍ഷവും സംരക്ഷിക്കുക 64 മില്യണ്‍ ലിറ്റര്‍ വെള്ളം

By Web TeamFirst Published Sep 11, 2018, 9:36 AM IST
Highlights

ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സന്‍റ്ബെര്‍ഗ് ഇന്‍സ്റ്റഗ്രാമിലൂടെ എംപികെ 21 എന്ന പുതിയ കെട്ടിടത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചു

കാലിഫോര്‍ണിയ: പ്രകൃതിയോടിണങ്ങിയ കെട്ടിടം നിര്‍മ്മിച്ച് ഫേസ്ബുക്ക്. കാലിഫോര്‍ണിയയിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് മഴവെള്ളം ശുദ്ധീകരിക്കാന്‍ സൗകര്യമുള്ള കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ക്കിടെക്റ്റ് ഫ്രാങ്ക് ഗെഹ്റി ആണ് നിര്‍മ്മാണത്തിന് പിന്നില്‍. ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സന്‍റ്ബെര്‍ഗ് ഇന്‍സ്റ്റഗ്രാമിലൂടെ എംപികെ 21 എന്ന പുതിയ കെട്ടിടത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചു. 

വെള്ളത്തിന്‍റെ അമിത ഉപയോഗം കുറയ്ക്കുക, മാലിന്യം കുറയ്ക്കുക എന്നിവ ലക്ഷ്യം വച്ചാണ് ഇത്തരമൊരു കെട്ടിടം നിര്‍മ്മിച്ചതെന്നാണ് ഷെറില്‍ പറയുന്നത്.  തങ്ങളുടെ ജല ശുദ്ധീകരണ സംവിധാനം വര്‍ഷത്തില്‍ 64  മില്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കുമെന്ന് അവര്‍ കുറിച്ചു. വിവിധ വര്‍ണങ്ങളിലുള്ള ചുമരകളോടുകൂടിയ കെട്ടിടത്തിന്‍റെ ചിത്രങ്ങള്‍ ഷെറില്‍ പങ്കുവച്ചയില്‍ ഉള്‍പ്പെടും. വാഹന പാര്‍ക്കിംഗ് സൗകര്യം, ചുറ്റും ചെടികള്‍, വിശാലമായ സ്ഥലം എന്നിവ ചിത്രത്തില്‍ കാണാം. 
 

click me!