ചൈനീസ് പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കിം ജോങ് ഉന്‍

Published : Sep 10, 2018, 05:41 PM ISTUpdated : Sep 19, 2018, 09:22 AM IST
ചൈനീസ് പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കിം ജോങ് ഉന്‍

Synopsis

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍.  ഉത്തര കൊറിയ രൂപീകൃതമായതിന്റെ 70-ാം വാര്‍ഷികത്തില്‍ അതിഥിയായെത്തിയ ചൈനീസ് പ്രതിനിധി ലീ സഹന്‍ഷുവിന്‍റെ കയ്യില്‍ ഷി ജിന്‍ പിങ് കൊടുത്തുവിട്ട കത്തിന്‍റെ മറുപടിയായാണ് ഉന്നിന്‍റെ ആഗ്രഹ പ്രകടനം.

പ്യോങ്യാങ്:  ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍.  ഉത്തര കൊറിയ രൂപീകൃതമായതിന്റെ 70-ാം വാര്‍ഷികത്തില്‍ അതിഥിയായെത്തിയ ചൈനീസ് പ്രതിനിധി ലീ സഹന്‍ഷുവിന്‍റെ കയ്യില്‍ ഷി ജിന്‍ പിങ് കൊടുത്തുവിട്ട കത്തിന്‍റെ മറുപടിയായാണ് ഉന്നിന്‍റെ ആഗ്രഹ പ്രകടനം.

ചൈനയുമായുള്ള സഹകരണം സാമ്പത്തിക സാമൂക ബന്ധങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഷി ജിന്‍ തന്റെ കത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഷി ജിങ് പിങ്ങിനെ കാണാന്‍ കിം ആഗ്രഹം പ്രകടിപ്പിച്ചത്.

ചൈനീസ് പ്രതിനിധി ലീ സഹന്‍ഷുവിനോടാണ് കത്തിന് മറുപടിയെന്നോണം കിം തന്റെ ആഗ്രഹം അറിയിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയും ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു തവണ കൂടി ഷീയുമായി കൂടിക്കാഴ്ച നടത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താനാകും, ഇക്കാര്യം തനിക്കുറപ്പുണ്ടെന്നും കിം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

PREV
click me!

Recommended Stories

ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി