ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ നിലനിൽക്കുന്നത് അപകടകരമായ സാഹചര്യം: ട്രംപ്

Published : Feb 23, 2019, 08:51 AM ISTUpdated : Feb 23, 2019, 09:01 AM IST
ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ നിലനിൽക്കുന്നത് അപകടകരമായ സാഹചര്യം: ട്രംപ്

Synopsis

ഇന്ത്യ-പാക് തര്‍ക്കം പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. അതിന് അമേരിക്ക മുൻകൈയെടുത്തുവരികയാണെന്നും ട്രംപ് പ്രതികരിച്ചു.

വാഷിംഗ്ടൺ: പുൽവാമ ഭീകരാക്രമണത്തെ  തുടർന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ അപകടകരമായ സാഹചര്യമാണ് നില നിൽക്കുന്നതെന്ന് അമേരിക്ക. പുൽവാമ ഭീകരാക്രമണം ഇരു രാജ്യങ്ങൾക്കുമിടയിലെ സ്ഥിതി വഷളാക്കിയിരിക്കുകയാണ്. 40 സൈനികര്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ വികാരം മാനിക്കുന്നവെന്നും  പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യ ശക്തമായി തിരിച്ചടിക്കും എന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വാക്കുകള്‍.

ഇന്ത്യ പാക് തര്‍ക്കം പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. അതിന് അമേരിക്ക മുൻകൈ എടുക്കുമെന്നും ട്രംപ് പ്രതികരിച്ചു. ഭീകര സംഘടനകൾക്കുള്ള സഹായം നിർത്തണമെന്ന് അമേരിക്ക പാക്കിസ്ഥാനോട്  ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും വ്യക്തമാക്കിയിരുന്നു.

പുൽവാമ ഭീകരാക്രമണത്തെിന്‍റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കാനും അമേരിക്ക തീരുമാനിച്ചിരുന്നു.  

പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും കണ്ടെത്തണമെന്നും കുറ്റക്കാരെ കണ്ടെത്താനുള്ള ഇന്ത്യൻ ശ്രമങ്ങളോട് മറ്റ് അംഗരാജ്യങ്ങൾ സഹകരിക്കണമെന്നും 15 അംഗ രക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം