കാനഡയിലെ ടംബ്ലർ റിഡ്ജ് സെക്കന്ററി സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് വെച്ച് അക്രമി സ്വയം വെടിവെച്ച് മരിച്ചുവെങ്കിലും, സംഭവത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ഒട്ടാവ: കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. ടംബ്ലർ റിഡ്ജ് സെക്കന്ററി സ്കൂളിൽ പ്രാദേശിക സമയം ബുധനാഴ്ച്ച ഉച്ചക്ക് 1.20 ഓടെയാണ് സംഭവം. സംഭവത്തിൽ 25 പേർക്ക് പരിക്കുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ അക്രമിയും സ്വയം വെടിയുതിർത്ത് മരിച്ചു. ആറു പേരുടെയും അക്രമിയുടെയും മൃതദേഹം സ്കൂളിനുള്ളിൽ നിന്നും, മറ്റുള്ളവരുടെ മൃതദേഹം സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. അതേ സമയം, സംഭവത്തിൽ മറ്റൊരാൾക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ച അക്രമണകാരിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred